ടെറാകോട്ട മ്യുറൽ വർക്കുകൾക്ക് ആവശ്യക്കാർ ഏറുന്നത് പാരമ്പര്യത്തിലേക്കൊരു തിരിച്ചുപോക്ക് ലക്ഷ്യമാക്കി മാത്രമല്ല , മറിച്ചു ആഡംബരത്തിന്റെ പ്രൗഢി വിളിച്ചോതുന്നതും , ആരോഗ്യപരമായും പാരിസ്ഥിതികമായും നമുക്ക് വളരെ യോജിച്ചതുമാണ് ടെറാകോട്ട മ്യുറൽ വർക്കുകൾ എന്നതിനാലാണ് . അതുകൊണ്ടുതന്നെ ടെറാകോട്ടയോട് മലയാളിക്ക് പ്രത്യേക ഒരിഷ്ടമുണ്ടെങ്കിൽ, അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. ഇന്റീരിയറിലും എക്സ്റ്റീരിയറിലും മനോഹരമായ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവര് മ്യൂറലുകള്‍ തിരഞ്ഞെടുക്കുന്നു. ആകര്‍ഷകമാണ് ഇവയുടെ മറ്റൊരു ഗുണം. ഇന്ന് ഗൃഹനിർമ്മാണരംഗത്തും വിപണിയിലെ താരങ്ങളാണ് ടെറാകോട്ട വർക്കുകൾ . ടെറാകോട്ട ഫ്ലോർടൈൽ , വാൾടൈൽ , ആഡംബര മുറികളാണെങ്കില്പോലും ടെറാകോട്ട ക്യൂരിയോസ് (അലങ്കാരങ്ങള്‍) വെക്കാന്‍ പ്രത്യേക ഇടങ്ങള്‍, പ്രത്യേക നിര്‍മിതികള്‍ , എല്ലാം പ്രകൃതിയോട് വളരെ ഇണങ്ങിയതാണ് എന്നതാണ്...... ഭിത്തികളിൽ തൂക്കിയിടാനാവുന്ന പെയിന്റിംഗുകള്‍ക്ക് പകരം ടെറാകോട്ട മ്യൂറല്‍ ക്ലാഡിംഗ് ഉപയോഗിക്കുന്നതാണ് മാര്‍ക്കറ്റിലെ പുതിയ ട്രെന്‍ഡ്. വളരെക്കാലം നിലനിൽക്കുന്നതും കാണാൻ ...